02:47pm 06 November 2026
NEWS
ക്യൂ മലയാളം സ്പോർട്സ് ഡേ പരിപാടികൾ സംഘടിപ്പിക്കുന്നു
06/02/2025  12:06 AM IST
ക്യൂ മലയാളം സ്പോർട്സ് ഡേ പരിപാടികൾ സംഘടിപ്പിക്കുന്നു

ഖത്തർ കായിക ദിനത്തോട് അനുബന്ധിച്ച് ക്യൂ മലയാളം ഖത്തർ ഒരുക്കുന്ന സ്പോർട്ട്സ് ഡേ, ഈ വരുന്ന ഫെബ്രുവരി 28, വെള്ളി രാവിലെ 9 മണി മുതൽ അബൂ ഹമൂറിലെ കാബ്രിഡ്ജ് സ്കൂളിൽ വെച്ച് നടത്തുന്നു. ദിലീഷ് കൺവീനറും അജാസ് അലി മൻസൂർ മൊയ്‌ദീൻ എന്നിവർ ജോയിന്റ് കൺവീനറും അടങ്ങിയ കമ്മറ്റി പരിപാടികൾ ആസൂത്രണം ചെയ്യും . വ്യായാമം, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ബോക്സ് ക്രിക്കറ്റ് മത്സരം, ത്രോ ബോൾ മത്സരം' വോളി ബോള് മത്സരം തുടങ്ങിയ മത്സര ഇനങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കായി ആക്ടീവ് അഡ്വഞ്ചേഴ്‌സ് എന്നപേരിൽ ഫിറ്റ്‌നസും വിനോദവും ചേർത്ത് കുട്ടികൾക്ക് രസകരമായ ഒരു അനുഭവം നൽകുന്ന വിനോദ പരിപാടിയും ഹെൽപ്പിംഗ് ഹാൻഡ്‌സ് ഡെസ്‌ക്, ഹഗ്ഗ് മെഡിക്കൽസ് നയിക്കുന്ന കുട്ടികളെ സംബന്ധിച്ച് സൗജന്യമായ കൺസൾട്ടേഷൻ സേവനവും ഒപ്പം ഫിസിയോതെറാപ്പി ഡെസ്‌കിൽ സൗജന്യ ഫിസിയോതെറാപ്പി കൺസൾട്ടേഷൻ സൗകര്യവും ഒരുക്കുന്നു കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സമ്മാനങ്ങളും. രജിസ്റ്റർ ചെയ്യുന്ന അംഗങ്ങളെ പല ഹൗസുകൾ ആയി തിരിച്ചുള്ള വാശിയേറിയ ഈ സ്പോർട്സ് മീറ്റിനു താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നു കൺവീനർ അറിയിച്ചു . https://forms.gle/nARimQ6gbx818ifL9

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img