11:05am 13 November 2026
NEWS
സി.പി.ഐ.എമ്മിനെ വെട്ടിലാക്കി പി.വി.ശ്രീനിജൻ എം.എൽ.എയുടെ ട്വൻ്റി-20 മാർക്കറ്റ് സന്ദർശനം.
30/08/2025  07:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സി.പി.ഐ.എമ്മിനെ  വെട്ടിലാക്കി പി.വി.ശ്രീനിജൻ എം.എൽ.എയുടെ ട്വൻ്റി-20 മാർക്കറ്റ് സന്ദർശനം.

കിഴക്കമ്പലം: സി.പി.ഐ.എമ്മിനെ  വെട്ടിലാക്കി പി.വി.ശ്രീനിജൻ എം.എൽ.എയുടെ ട്വൻ്റി-20 മാർക്കറ്റ് സന്ദർശനം. ട്വൻ്റി-20 പാർട്ടിക്കും അതിൻ്റെ ചീഫ് കോർഡിനേറ്ററായ വ്യവസായി സാബു ജേക്കബിനെതിരെയും കുന്നത്തുനാട്ടിൽ പാർട്ടി പരസ്യ പ്രതിഷേധത്തിലാണ്.ഇത് തുടരുന്നതിനിടെയാണ് സി.പി.ഐ.എം ഏരിയാ കമ്മിറ്റിയംഗം കൂടിയായ പി.വി.ശ്രീനിജൻ എം.എൽ.എ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം ട്വൻ്റി-20 സ്റ്റാൾ സന്ദർശിച്ചത്. അവിടെ നിന്നും വിലക്കുറവിൽ വിൽക്കുന്ന കുട്ടിയുടുപ്പുകൾ വാങ്ങുകയും ചെയ്തു.പിന്നീട് എം.എൽ.എ തന്നെ അത് തൻ്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറം ലോകം അറിഞ്ഞത്. വീഡിയോ ചിത്രീകരിക്കാൻ യൂ ട്യൂബറേയും കൂടെ കൂട്ടിയിരുന്നതായാണ് വിവരം. സംഭവം പുറത്തായതോടെ പാർട്ടി അണികളിൽ വലിയ അത്യപ്തിയാണുണ്ടായത്.ശ്രീനിജൻ കുന്നത്തുനാട് എം.എൽ.എ ആയ തോടെയാണ് ട്വൻ്റി-20യും സി.പി.ഐ എമ്മും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്.അതിന് മുൻപ് കോൺഗ്രസായിരുന്നു ട്വൻ്റി-20യുടെ എതിരാളികൾ. ട്വൻ്റി-20 യുമായി ശത്രുത വർധിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ അവരെ മത്സരിപ്പിച്ച് ത്രികോണമത്സരത്തിലൂടെ ഒരിക്കൽ കൂടി ജയിക്കാമെന്നാണ് എം.എൽ.എയുമായി ബന്ധപ്പെട്ടവരുടെ കണക്കുകൂട്ടൽ.ഇതിനായി എം.എൽ.എയുടെ സോഷ്യൽ മീഡിയ പേജിലും അടുപ്പക്കാരായ ചില സൈബർ പോരാളികളുടെ പേജുകളിലും ദിവസവും സാബു ജേക്കബിനേയും ട്വൻ്റി-20യേയും ആക്ഷേപിക്കുന്ന പോസ്റ്റുകളും പതിവാണ്. മാത്രവുമല്ല കിഴക്കമ്പലം കേന്ദ്രീകരിച്ച് സി.പി.ഐ.എം നിരന്തര സമരത്തിലുമാണ്. സമരത്തിൽ ജില്ലാ സെക്രട്ടറി എസ്.സതീഷ് പങ്കെടുത്തിരിക്കുന്നു.പാർട്ടി യുനിയൻകാരനായ പഞ്ചായത്ത് അസി.സെക്രട്ടറിയെ സസ്പെൻൻഡ് ചെയ്തതും അടുത്ത ദിവസംമാണ്.ഇതെല്ലാം നിലനിൽക്കെ പാർട്ടി എം.എൽ.എ തന്നെ ട്വൻ്റി-20 സ്റ്റാൾ സന്ദർശിച്ച് സാധനങ്ങൾ വാങ്ങിയതാണ് അണികളെ വെട്ടിലാക്കിയത്.എം.എൽ.എ ചില കോക്കസുകളുടെ പിടിയിലാണെന്നും അവരാണ് വഴിതെറ്റിക്കുന്നതെന്നുമാണ് പ്രവർത്തകരുടെ ആക്ഷേപം.സംഭവത്തിൽ ജില്ലാ - സംസ്ഥാന നേതൃ,ത്വങ്ങൾക്ക് പരാതി നൽകാൻ ഒരു വിഭാഗം പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img