06:48pm 20 July 2026
NEWS
ചരിത്രവിജയവുമായി പി.വി. സിന്ധു; ജപ്പാൻ ഓപ്പൺ സൂപ്പർ 750 കിരീടം സ്വന്തമാക്കി
19/07/2026  11:41 AM IST
nila
ചരിത്രവിജയവുമായി പി.വി. സിന്ധു; ജപ്പാൻ ഓപ്പൺ സൂപ്പർ 750 കിരീടം സ്വന്തമാക്കി

ടോക്കിയോ: ഇന്ത്യൻ ബാഡ്മിന്റണിന് അഭിമാന നിമിഷം സമ്മാനിച്ച് പി.വി. സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 കിരീടം സ്വന്തമാക്കി. ഫൈനലിൽ ആതിഥേയ രാജ്യത്തിന്റെ സൂപ്പർതാരം അകാനെ യമഗുചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-17, 21-17) കീഴടക്കിയാണ് സിന്ധു ചരിത്രവിജയം കുറിച്ചത്.

ജപ്പാൻ ഓപ്പണിൽ സിന്ധുവിന്റെ ആദ്യ കിരീടമാണിത്. ഇതോടെ ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

2024ലെ സയ്യിദ് മോദി ഇന്റർനാഷണൽ കിരീടത്തിന് ശേഷം സിന്ധുവിന്റെ ആദ്യ ടൂർണമെന്റ് വിജയമാണിത്. കൂടാതെ, 2019ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിന് ശേഷമുള്ള സിന്ധുവിന്റെ ഏറ്റവും വലിയ കിരീട നേട്ടമായും ജപ്പാൻ ഓപ്പൺ വിജയം മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img