04:45am 10 November 2026
NEWS
അൻവറുമായി ചങ്ങാത്തത്തിന് യുഡിഎഫിന്റെ പച്ചക്കൊടി
02/05/2025  04:44 PM IST
nila
അൻവറുമായി ചങ്ങാത്തത്തിന് യുഡിഎഫിന്റെ പച്ചക്കൊടി

പി.വി. അൻവറിനെ വിട്ടുകളയേണ്ടെന്ന് യുഡിഎഫ്. നിലമ്പൂരിലെ മുൻ എംഎൽഎയെ മുന്നണിയുമായി സഹകരിപ്പിക്കാൻ ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇതുസംബന്ധിച്ച തുടർ ചർച്ചകൾക്കും തീരുമാനങ്ങൾക്കുമായി പ്രതിപക്ഷ നേതാവിനെ യോ​ഗം ചുമതലപ്പെടുത്തി. അൻവറിന്റെ പാർട്ടിയെ മുന്നണിയിലെടുക്കണോ അതോ പുറത്തുനിർത്തി സഹകരണം മാത്രം മതിയോ എന്ന കാര്യത്തിലാണ് ഇനി തീരുമാനം വേണ്ടത്. 

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുക്കവെയാണ് അൻവറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച നിർണായക തീരുമാനം യുഡിഎഫ് കൈക്കൊള്ളുന്നത്. ഉപതിരഞ്ഞെടുപ്പിനു മുൻപ് മുന്നണി പ്രവേശനം വേണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനു പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന തൃണമൂൽ കോൺഗ്രസുമായി കൈകോർക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിലെ താൽപര്യ കുറവാണ് തീരുമാനം വൈകാൻ കാരണം. 

യുഡിഎഫുമായി തെരഞ്ഞെടുപ്പിൽ സഹകരിക്കുകയും എന്നാൽ മുന്നണിക്കുള്ളിലിൽ ഇല്ലാത്തതുമായ ചില പാർട്ടികളുണ്ട്. ആർഎംപി അത്തരമൊരു പാർട്ടിയാണ്. കെ കെ രമ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത് യുഡിഎഫിന്റെ പിന്തുണയോടെയാണ്. എന്നാൽ, രമയുടെ പാർട്ടിയായ ആർഎംപി യുഡിഎഫിന്റെ ഭാ​ഗമല്ല. ഇത്തരത്തിൽ പി വി അൻവറിന്റെ തൃണമൂൽ കോൺ​ഗ്രസിനെയും സഹകരിപ്പിക്കുന്നത് സംബന്ധിച്ചാകും കോൺ​ഗ്രസ് മുന്നോട്ട് വെക്കുന്ന നിർദ്ദേശം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img