02:35am 10 November 2026
NEWS
കേന്ദ്രത്തേക്കാള്‍ ഫാസിസ്റ്റ് ഭരണം കേരളത്തില്‍ പിണറായിയേക്കാള്‍ ഭേദം മോദി വിമര്‍ശിച്ച് പി.വി അന്‍വര്‍
25/05/2025  09:05 PM IST
സണ്ണി ലുക്കോസ്
കേന്ദ്രത്തേക്കാള്‍ ഫാസിസ്റ്റ് ഭരണം കേരളത്തില്‍ പിണറായിയേക്കാള്‍ ഭേദം മോദി വിമര്‍ശിച്ച് പി.വി അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ഭേദം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി അന്‍വര്‍. 

കേന്ദ്രത്തേക്കാള്‍ ഫാസിസ്റ്റ് ഭരണം നടക്കുന്നത് ഇവിടെയാണെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോടായിരുന്നു അന്‍വറിന്റെ പ്രതികരണം.

'ആശ സമരക്കാരോട് എന്നോട് ചോദിക്കാതെ എന്തിന് സമരം ചെയ്‌തെന്നാണ് വാശിപ്പുറത്ത് ചോദിക്കുന്നത്. പിണറായിയോട് ചോദിക്കാതെ സമരം ചെയ്താല്‍ മോദിയുമായി എന്ത് വ്യത്യാസം. 

ഇതിനേക്കാള്‍ ഭേദം മോദിയല്ലേ. ജനകീയ സമരങ്ങളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുകയാണ്. കേന്ദ്രത്തേക്കാള്‍ ഫാസിസ്റ്റ് ഭരണം നടക്കുന്നത് ഇവിടെയല്ലേ. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും', അന്‍വര്‍ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img