NEWS
പി വി അൻവർ മത്സരിക്കുക 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി'യുടെ ലേബലിൽ
02/06/2025 11:45 AM IST
nila

മലപ്പുറം: കേരളത്തിൽ പുതിയ മുന്നണിക്ക് രൂപംകൊടുത്ത് പി വി അൻവർ. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് മുന്നണി. ഈ മുന്നണിയുടെ ലേബലിലാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ മത്സരിക്കുക. അതേസമയം, മുന്നണിയിലെ മറ്റ് പ്രധാന പാർട്ടികൾ ഏതൊക്കെയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിരവധി ചെറിയ സംഘടനകൾ മുന്നണിയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
തൃണമൂൽ കോൺഗ്രസിന് പുറമെയുള്ള വോട്ടുകൾ കൂടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് അൻവർ പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട്.
അതിനിടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ പി വി അൻവർ രംഗത്തെത്തി. നേതാക്കൾ കാട്ടി കൂട്ടിയ പലതിൻറേയും തെളിവുകൾ തൻറെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











