03:04am 29 October 2026
NEWS
നിലമ്പൂരിൽ പെന്തകോസ്ത് വിഭാ​ഗത്തിന്റെ വോട്ട് വിലയ്ക്ക് വാങ്ങാൻ ശ്രമമെന്ന് പി വി അൻവർ
09/06/2025  02:34 PM IST
nila
നിലമ്പൂരിൽ പെന്തകോസ്ത് വിഭാ​ഗത്തിന്റെ വോട്ട് വിലയ്ക്ക് വാങ്ങാൻ ശ്രമമെന്ന് പി വി  അൻവർ

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പണംകൊടു്തത് വോട്ടുവാങ്ങാൻ ശ്രമമെന്ന ​ഗുരുതര ആരോപണവുമായി പി വി അൻവർ. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് വോട്ടുകച്ചവടമെന്നും അൻവർ ആരോപിക്കുന്നു. പെന്തകോസ്ത് വിഭാ​ഗത്തിന്റെ വോട്ട് പണംകൊടുത്ത് വാങ്ങാനാണ് ശ്രമമെന്നാണ് അൻവർ പറയുന്നത്. രണ്ടു ലോറിയിൽ പണം വന്നു എന്നാണ് കേൾക്കുന്നതെന്നും അൻവർ പറയുന്നു. 

'പെന്തകോസ്ത് സമൂഹത്തെ വിലയ്ക്ക് വാങ്ങാനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. മരുമോന്റെ നേതൃത്വത്തിലുള്ള മന്ത്രി സംഘം തരംതാഴുന്നു. വലിയ ചാക്കുമായി രണ്ട് ലോറിയിൽ പണം വന്നുവെന്നാണ് കേൾക്കുന്നത്. വളരെ വിദഗ്ധമായി ഒരു മുടക്കുമില്ലാതെ ദേശീയ പാത ആറുവരിയുണ്ടാക്കിയില്ലേ. അതിൽപ്പെട്ട ഒന്നോ രണ്ടോ വണ്ടി പണം ഇവിടെ വന്നിട്ടുണ്ടെങ്കിൽ കർഷകരെ വിലയ്ക്കുവാങ്ങാമെന്ന് മരുമകനും സംഘവും വിചാരിക്കുന്നുണ്ടെങ്കിൽ അത് നേരിടും. അടിച്ചുമാറ്റിയ പണം വോട്ടർമാർക്ക് കൈക്കൂലിയായി നൽകി സാധാരണക്കാരുടെ പ്രയാസം മുതലെടുക്കാനാണ് ശ്രമമെങ്കിൽ തടയും. ഉച്ചയ്ക്ക് പോയാൽ മന്ത്രിമാരെ കയ്യോടെ പിടികൂടാം. പ്രധാനപ്പെട്ട പാസ്റ്റർമാരെയാണ് വിളിക്കുന്നത്. അവരെ ചതിക്കുഴിയിലേക്ക് ചാടിക്കുകയാണ്'.- അൻവർ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img