NEWS
പൊതു സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച വിദ്യാഭ്യാസ വിചക്ഷണനായിരുന്നു പുത്തൻകാവിൽ മാർ പീലക്സിനോസ്: മലങ്കര ഓർത്തഡോക്സ് സഭാ വലിയ മെത്രാപ്പോലീത്ത
10/06/2026 07:48 PM IST
nila

ചെങ്ങന്നൂർ : പൊതു സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച വിദ്യാഭ്യാസ വിചക്ഷണനായിരുന്നു പുത്തൻകാവിൽ മാർ പീലക്സിനോസെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മിസ് പറഞ്ഞു. പുത്തൻകാവ് മെട്രോപ്പോലിത്തൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്‌കൂൾ സ്ഥാപകൻ കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്‌സിനോസിൻ്റെ 129 -മത് ജന്മവാർഷിക ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വൈദിക ട്രസ്‌റ്റി ഡോ. ഫാ. തോമസ് വർഗീസ് അമയിൽ അദ്ധ്യക്ഷതവഹിച്ചു.
പ്രിൻസിപ്പൽ സജി പട്ടരു മഠം, ഹെഡ്മാസ്റ്റർ അലക്സ് വർഗീസ്, സുനിൽ പി. ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











