04:12am 11 November 2026
NEWS
വർഗബോധം കൊണ്ട് തന്റെ ആത്മസഹോദരങ്ങൾക്കു വേണ്ടിയാണു പ്രതികരിച്ചതെന്ന് പുഷ്പവതി
04/08/2025  09:23 PM IST
nila
 വർഗബോധം കൊണ്ട് തന്റെ ആത്മസഹോദരങ്ങൾക്കു വേണ്ടിയാണു പ്രതികരിച്ചതെന്ന് പുഷ്പവതി

കേരളാ ഫിലിം പോളിസി കോൺക്ലേവിൽ വലിഞ്ഞുകയറി പോയതല്ലെന്ന് ഗായികയും കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപഴ്‌സനുമായ പുഷപ്‌വതി. ചടങ്ങിൽ സ്ത്രീകൾക്കും ദളിതർക്കുമെതിരായ അടൂർ ​ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ പുഷ്പവതി പ്രതിഷേധിച്ചിരുന്നു. കോൺക്ലേവിൽ താൻ സംസാരിച്ചപ്പോൾ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നായിരുന്നു അടൂരിന്റെ പ്രതികരണം. എന്നാൽ, താൻ ആരാണെന്ന് ഒന്നു ഗൂഗിൾ ചെയ്താൽ അദ്ദേഹത്തിനു മനസിലാകുമെന്ന് പുഷ്പവതി പറഞ്ഞു. സർക്കാർ ക്ഷണിച്ചതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നും അവർ വ്യക്തമാക്കി. 

‘‘അടൂർ ഗോപാലകൃഷ്ണൻ ഇവിടുത്തെ ദലിത് വിഭാഗങ്ങളുടെ ജീവിതാവസ്ഥ ശരിക്കും പഠിക്കണം. മനസ് കുറച്ചുകൂടി വിശാലമാക്കണം. ഒരു ദലിതന്റെ ക്യാമറക്കണ്ണിലൂടെ ലോകത്തെ വീക്ഷിക്കുന്നതു പോലെ ആകില്ല ഒരു ഉന്നതകുലജാതൻ അദ്ദേഹത്തിന്റെ പരിസരങ്ങളിൽനിന്നു ലോകത്തെ കാണുന്നത്. രണ്ടിലും വ്യത്യാസമുണ്ട്. രണ്ടും ഈ സമൂഹത്തിൽ ഉണ്ടാകേണ്ടതല്ലെ?’’ – പുഷ്പവതി ചോദിച്ചു. 

 വർഗബോധം കൊണ്ട് തന്റെ ആത്മസഹോദരങ്ങൾക്കു വേണ്ടിയാണു പ്രതികരിച്ചതെന്നും പുഷ്പവതി പറഞ്ഞു. അവർക്കു ലഭിക്കുന്ന സഹായത്തിനു തടസം നിൽക്കുന്നത് ആരാണെങ്കിലും പ്രതിഷേധിക്കും. അതിൽ വലുപ്പച്ചെറുപ്പം നോക്കില്ലെന്നും പുഷ്പവതി പറഞ്ഞു. പട്ടികജാതി, പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ പണം വെറുതെ കൊടുക്കരുതെന്നായിരുന്നു സിനിമാ കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ അടൂർ ​ഗോപാലകൃഷ്ണന്റെ പ്രസം​ഗം. ഇതിനെതിരെ അതേ സദസ്സിൽ പുഷ്പവതി എഴുന്നേറ്റ് നിന്നു പ്രതിഷേധിച്ചിരുന്നു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img