10:18am 11 November 2026
NEWS
പുഷ്പക ബ്രാഹ്്മണ സേവാ സംഘം 57-ാം ദേശീയ സമ്മേളനം 20, 21 തിയ്യതികളില്‍
19/09/2025  07:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുഷ്പക ബ്രാഹ്്മണ സേവാ സംഘം 57-ാം ദേശീയ സമ്മേളനം 20, 21 തിയ്യതികളില്‍

കൊച്ചി: ശ്രീപുഷ്പകബ്രാഹ്മണ സേവാ സംഘം 57-ാം ദേശീയ സമ്മേളനം പുഷ്പകായനം സെപ്റ്റംബര്‍ 20, 21 തിയ്യതികളില്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണ ഓഡിറ്റോറിയത്തിലെ പി ആര്‍ ഭാരതി നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ എസ് പി എസ് എസ് കേന്ദ്ര പ്രസിഡന്റ് എല്‍ പി വിശ്വനാഥന്‍ അറിയിച്ചു. 20ന് ഉച്ചക്ക് 1.45ന് കൊടി ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. ഉച്ചക്ക് രണ്ട് മണിക്ക് കലാസന്ധ്യ കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്യും. ആര്‍ എസ് നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷ് ഉദ്ഘാടനം ചെയ്യും. എല്‍ പി വിശ്വനാഥന്‍ അധ്യക്ഷത വഹിക്കും. സെപ്റ്റംബര്‍ 21ന് രാവിലെ ഒന്‍പത് മണിക്ക് പ്രതിനിധി സമ്മേളനം പ്രൊഫ. സരിത അയ്യര്‍ ഉദ്ഘാടനം ചചെയ്യും. എല്‍ പി വിശ്വനാഥന്‍ അധ്യക്ഷത വഹിക്കും. രാവിലെ പത്തരയ്ക്ക്് ബാലോത്സവം നടക്കും. ഉച്ചക്ക് രണ്ടിന് ഭാവി പ്രവര്‍ത്തനം വിഷന്‍ 2030ഡോ. പി ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്യും. പി വി സുധീര്‍ നമ്പീശന്‍ അധ്യക്ഷത വഹിക്കും. 
വാര്‍ത്താ സമ്മേളനത്തില്‍ എസ് പി എസ് എസ് കേന്ദ്ര പ്രസിഡന്റ് എല്‍ പി വിശ്വനാഥന്‍, നാരായണന്‍ വാസുദേവന്‍, ആര്‍ എസ് നമ്പ്യാര്‍, കെ എം ദേവകിക്കുട്ടി, ഹാരിഷ് എന്നിവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img