02:33pm 18 November 2026
NEWS
2,000 കോടി രൂപയുടെ വികസന മൂല്യവുമായി 'പൂര്‍വ സിറ്റിസ്പയര്‍' കൊച്ചിയില്‍ അവതരിപ്പിച്ച് പുറവങ്കര
18/11/2026  02:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
2,000 കോടി രൂപയുടെ വികസന മൂല്യവുമായി പൂര്‍വ സിറ്റിസ്പയര്‍ കൊച്ചിയില്‍ അവതരിപ്പിച്ച് പുറവങ്കര

 

കൊച്ചി: പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരായ പുറവങ്കര ലിമിറ്റഡ് കൊച്ചിയിലെ ഇടപ്പള്ളിയില്‍ 18 ഏക്കറോളം വിസ്തൃതിയിലുള്ള സംയോജിത ടൗണ്‍ഷിപ്പ് പദ്ധതിയായ പൂര്‍വ സിറ്റിയുടെ ഭാഗമായ പൂര്‍വ സിറ്റിസ്പയര്‍ അവതരിപ്പിച്ചു. പദ്ധതിയുടെ ആകെ വികസന മൂല്യം (ജിഡിവി) 2,000 കോടി രൂപയാണ്.

മികച്ച ഗതാഗത സൗകര്യങ്ങളുള്ള സ്ഥാനം, ആസൂത്രിതമായ ഭവന രൂപകല്‍പ്പന, വിപുലമായ ഹരിതവല്‍ക്കരണം എന്നിവയാണ് പൂര്‍വ സിറ്റിസ്പയറിന്റെ പ്രത്യേകതകള്‍. പദ്ധതിയുടെ 50 ശതമാനത്തിലധികം സ്ഥലവും തുറസ്സായ ഇടങ്ങളായാണ് ഒരുക്കുന്നത്. വിനോദത്തിനും വിശ്രമത്തിനും സാമൂഹിക കൂട്ടായ്മകള്‍ക്കുമായി താഴത്തെ നിലയിലും പോഡിയം തലത്തിലും ലാന്‍ഡ്‌സ്‌കേപ്പ് സൗകര്യങ്ങള്‍ ഒരുക്കും.

തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതും അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുന്നതും ഗുണമേന്മയുള്ള ഭവനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതും കൊച്ചിയിലെ ഭവനവിപണിക്ക് കരുത്തേകുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. കൊച്ചിയിലെ പാര്‍പ്പിട വസ്തുവിലകളില്‍ സ്ഥിരമായ വര്‍ധനയും ഈ വിപണിയുടെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്നുണ്ട്.

33 നിലകള്‍ വരെയുള്ള ആറ് ടവറുകളിലായി 1,056 പ്രീമിയം 2, 3 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളാണ് പദ്ധതിയിലുള്ളത്. 1,271 ചതുരശ്ര അടി മുതല്‍ 1,895 ചതുരശ്ര അടി വരെയാണ് വീടുകളുടെ വിസ്തീര്‍ണം. 1.44 കോടി രൂപ മുതലാണ് അപ്പാര്‍ട്ട്‌മെന്റുകളുടെ വില ആരംഭിക്കുന്നത്.

പദ്ധതിയുടെ അവതരണത്തോടനുബന്ധിച്ച് പുറവങ്കര ലിമിറ്റഡ് സൗത്ത് സിഇഒ മല്ലാന സസാലു പറഞ്ഞു:
'വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഗുണമേന്മയുള്ള വീടുകള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയും കാരണം പുറവങ്കരയെ സംബന്ധിച്ചിടത്തോളം കൊച്ചി പ്രധാന വിപണിയായി തുടരുകയാണ്. കാക്കനാട് ഉള്‍പ്പെടെയുള്ള പ്രധാന തൊഴില്‍ കേന്ദ്രങ്ങളിലേക്ക് മികച്ച ഗതാഗത സൗകര്യമുള്ളതിനാല്‍ ഇടപ്പള്ളി ഇന്ന് ഏറെ പ്രിയപ്പെട്ട പാര്‍പ്പിട മേഖലയായി മാറിയിട്ടുണ്ട്. മെട്രോ കണക്ടിവിറ്റി, പ്രധാന ദേശീയപാതകള്‍, പ്രമുഖ റീട്ടെയില്‍ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സാമീപ്യവും ഇടപ്പള്ളിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.
കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡിന്റെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം ഇടപ്പള്ളി പോലുള്ള നഗരത്തിന്റെ കേന്ദ്ര ബിസിനസ് മേഖലയ്ക്ക് പുറത്തുള്ള (ഓഫ്-സിബിഡി) പ്രദേശങ്ങളില്‍ ഭവനവിലയില്‍ പ്രതിവര്‍ഷം ഏകദേശം 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വിപണിയുടെ ശക്തിയാണ് വ്യക്തമാക്കുന്നത്. കൊച്ചിയിലെ ഭവന ആവശ്യകതയുടെ ഏകദേശം 20 മുതല്‍ 30 ശതമാനം വരെ പ്രവാസികളില്‍ നിന്നാണ്. ദീര്‍ഘകാല നിക്ഷേപത്തിനും താമസത്തിനുമുള്ള കേന്ദ്രമെന്ന നിലയില്‍ കൊച്ചിയുടെ പ്രാധാന്യം ഇത് അടിവരയിടുന്നു.
വാങ്ങുന്നവരുടെ മാറിവരുന്ന താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു സംയോജിത പാര്‍പ്പിട സമൂഹമാണ് പുര്‍വ സിറ്റിസ്‌പെയറിലൂടെ ഞങ്ങള്‍ സൃഷ്ടിക്കുന്നത്. ദൈനംദിന ജീവിതത്തിലെ മൂന്ന് പ്രധാന ഘടകങ്ങള്‍ക്കാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. വീടുകളിലെ സൗകര്യം, വിശാലമായ തുറന്ന ഇടങ്ങള്‍, വിവിധ തലമുറകള്‍ക്ക് പ്രയോജനപ്പെടുന്ന ജീവിതശൈലി സൗകര്യങ്ങള്‍ എന്നിവയാണവ. മികച്ച ഗതാഗത സൗകര്യമുള്ള സ്ഥാനം, ഗുണമേന്മയുള്ള നിര്‍മാണം, ആസൂത്രിതമായ രൂപകല്‍പന എന്നിവ താമസക്കാര്‍ക്ക് ദീര്‍ഘകാല മൂല്യം ഉറപ്പാക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.'

ഇടപ്പള്ളി മെട്രോ സ്‌റ്റേഷന്‍, എന്‍എച്ച് 66, എന്‍എച്ച് 544 എന്നിവിടങ്ങളിലേക്ക് പദ്ധതിയില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാം. ലുലു മാള്‍, കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി തുടങ്ങിയ പ്രധാന വാണിജ്യ,തൊഴില്‍ കേന്ദ്രങ്ങളും സമീപത്താണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി, അമൃത ആശുപത്രി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ,ആരോഗ്യ സ്ഥാപനങ്ങളും പദ്ധതിയുടെ സമീപ പ്രദേശങ്ങളിലുണ്ട്.

എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ 40ലധികം ജീവിതശൈലി സൗകര്യങ്ങളാണ് പദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത്. 42,700 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള രണ്ട് ക്ലബ് ഹൗസുകളില്‍ ആരോഗ്യസംരക്ഷണം, വിനോദം, വിശ്രമം എന്നിവയ്ക്കുള്ള സൗകര്യങ്ങളുണ്ടാകും. സ്വകാര്യ ബൗളിങ് അലേ, ഗോള്‍ഫ് സിമുലേറ്റര്‍, നഗരക്കാഴ്ചകള്‍ ആസ്വദിക്കാനും നക്ഷത്രനിരീക്ഷണം നടത്താനുമുള്ള ഡെക്ക്, ഔട്ട്‌ഡോര്‍ ഡെക്കോടുകൂടിയ ഉയരത്തിലുള്ള വര്‍ക്ക് ഫ്രം ഹോം മേഖല എന്നിവയാണ് പദ്ധതിയിലെ സവിശേഷ സൗകര്യങ്ങള്‍.

സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും പരമാവധി ലഭിക്കുന്ന തരത്തില്‍ മൂന്ന് വശങ്ങളും തുറന്ന രീതിയിലാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഓരോ നിലയിലും ആറ് വീടുകള്‍ മാത്രമാണുള്ളത്. ഇതിലൂടെ ഉയരമേറിയ കെട്ടിടങ്ങളിലെ താമസസൗകര്യത്തോടൊപ്പം സ്വകാര്യതയും കൂടുതല്‍ സ്ഥലസൗകര്യവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (കെറെറ) മൂന്ന് ഘട്ടങ്ങളിലായാണ് പുര്‍വ സിറ്റിസ്‌പെയര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിന്റെ (K-RERA/PRJ/ERN/173/2026) നിര്‍ദിഷ്ട പൂര്‍ത്തീകരണ തീയതി 2031 ജൂലൈ 31 ആണ്. രണ്ടാം ഘട്ടം (K-RERA/PRJ/ERN/175/2026) 2032 ജൂലൈ 31നും മൂന്നാം ഘട്ടം (K-RERA/PRJ/ERN/174/2026) 2033 ജൂണ്‍ 30നും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img