03:42pm 11 November 2026
NEWS
പുന്നുരുന്നി ആണ്ടുനേര്‍ച്ച 19 മുതല്‍ 26 വരെ
17/10/2025  08:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുന്നുരുന്നി ആണ്ടുനേര്‍ച്ച 19 മുതല്‍ 26 വരെ

കൊച്ചി: പാലാരിവട്ടം പുന്നുരുന്നി ഇല്‍ഫത്തുല്‍ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വലിയുല്ലാഹി പള്ളിപ്പടി അഹമ്മദ് കുട്ടി മുസല്യാര്‍ 64-ാമത് ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 19 മുതല്‍ 26 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ആണ്ടുനേര്‍ച്ചയോടുബന്ധിച്ച് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയുടെ നേതൃത്വത്തില്‍ സമൂഹ സിയാറത്ത്, ദിക്‌റ് ഹല്‍ഖ, മതപ്രഭാഷണ പരമ്പര, മദ്‌റസ വിദ്യാര്‍ഥികളുടെ വിജ്ഞാന മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. മതപ്രഭാഷണ പരമ്പര പുന്നുരുന്നി ഉസ്താദ് അല്‍ഹാജ് കെ കുഞ്ഞുമുഹമ്മദ് മൗലവി അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അഷ്‌റഫ് അഷ്‌റഫി ഫാസില്‍ ബാഖവി, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, ഡോ. അബ്ദുല്‍ സലാം മുസല്യാര്‍ ദേവര്‍ശ്ശോല, അനസ് അമാനി കാമില്‍ സഖാഫി കണ്ണൂര്‍, ഇബ്രാഹിം ഖലീല്‍ ഹുദവി കാസര്‍ഗോഡ് എന്നിവര്‍ പ്രഭാഷണം നടത്തും. 

വാര്‍ത്താ സമ്മേളനത്തില്‍ എ കെ ഉമ്മര്‍ ഹാജി, എം എം ബഷീര്‍, പി കെ സലീം, കെ ജെ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img