08:20pm 28 October 2026
NEWS
കാനഡയിൽ ഇന്ത്യൻ വംശജയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൊല്ലപ്പെട്ടു
06/03/2026  01:40 PM IST
nila
കാനഡയിൽ ഇന്ത്യൻ വംശജയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൊല്ലപ്പെട്ടു

ഇന്ത്യൻ വംശജയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാനഡയിൽ കൊല്ലപ്പെട്ടു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ നാൻസി ഗ്രെവാൾ എന്ന നാൽപ്പത്തഞ്ചുകാരിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്റാറിയോയിലെ ലസല്ലെയിലാണ് സംഭവം. ഈ മാസം മൂന്നിനാണ് ഗുരുതരമായ കുത്തേറ്റ പരിക്കുകളോടെ നാൻസിയെ കണ്ടെത്തിയതെന്ന് ലസല്ലെ പൊലീസ് അറിയിച്ചു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പഞ്ചാബ് സ്വദേശിയായ നാൻസി ഖലിസ്ഥാൻ പ്രസ്ഥാനത്തെയും അതിന്റെ നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനെയും സമൂഹമാധ്യമങ്ങളിലൂടെ തുറന്ന വിമർശനം നടത്താറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് നേരത്തെ തന്നെ തനിക്ക് വധഭീഷണികൾ ലഭിച്ചിരുന്നുവെന്ന് നാൻസിയുടെ മാതാവ് ഷിൻഡർപാൽ കൗർ പഞ്ചാബിലെ ജലന്തറിൽ മാധ്യമങ്ങളോട് പറഞ്ഞു.

നഴ്സിങ് പഠനം പൂർത്തിയാക്കിയ നാൻസി കാനഡയിൽ രണ്ട് കമ്പനികളിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img