01:57am 02 May 2026
NEWS
കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലുമടക്കം അസാധാരണ മുറിവുകൾ
18/06/2025  06:50 PM IST
nila
കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലുമടക്കം അസാധാരണ മുറിവുകൾ

പഞ്ചാബിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സോഷ്യൽമീഡിയ താരമായ യുവതിയുടെ ശരീരത്തിൽ അസാധാരണ മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.  യുവതിയുടെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം ഇത്തരം മുറിവുകളുണ്ടെന്നാണ് റിപ്പോർട്ട്. യുവതി ക്രൂരമായി ആക്രമണത്തിനിരയായി എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ മാസം പതിനൊന്നാം തീയതിയാണ്  കഞ്ചൻ കുമാരിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

 സാമൂഹികമാധ്യമങ്ങളിൽ 'കമൽ കൗർ ഭാഭി' എന്ന പേരിലാണ് ഇരുപത്തേഴുകാരിയായ കഞ്ചൻ കുമാരി അറിയപ്പെടുന്നത്. ഭട്ടിൻഡയിലെ അദേഷ് യുണിവേഴ്‌സിറ്റിക്കരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിലാണ് കഞ്ചൻ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. കാറിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജൂൺ 13-ന് രണ്ടുപേരെ  പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ കേസിലെ പ്രധാനപ്രതിയായ നിഹാംഗ് അമൃത്പാൽ സിങ് മെഹ്‌റോൺ സംഭവത്തിനുപിന്നാലെ യുഎഇയിലേക്ക് രക്ഷപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img