09:50pm 06 November 2026
NEWS
പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; നാല് ബോഗികൾ കത്തിനശിച്ചു
06/11/2026  05:11 PM IST
nila
പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; നാല് ബോഗികൾ കത്തിനശിച്ചു

അമൃത്സർ: പഞ്ചാബിൽ അമൃത്സറിലേക്ക് പോവുകയായിരുന്ന കർമഭൂമി എക്‌സ്പ്രസിൽ വൻ തീപിടിത്തം. പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന്റെ നാല് ബോഗികളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

ട്രെയിനിലെ ബോഗിക്കുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ ബോഗികളിൽനിന്ന് വേഗത്തിൽ പുറത്തിറങ്ങി. ഇതോടെ വലിയ ദുരന്തം ഒഴിവാക്കാനായി.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ വിശദമായ പരിശോധനയും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img