08:06am 25 June 2026
NEWS
പഞ്ചാബ് നാഷണൽ ബാങ്ക് ബ്രെയിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
05/12/2025  07:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പഞ്ചാബ് നാഷണൽ ബാങ്ക് ബ്രെയിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കാഴ്ചപരിമിതിയുള്ള ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ബ്രെയിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണാത്തോടനുമ്പന്ധിച്ച് നടന്ന ചടങ്ങിലാണ് കാർഡ് പുറത്തിറക്കിയത്. അന്താരാഷ്ട്ര പാരാ ബാഡ്‌മിൻ്റൺ താരം മുന്ന ഖാലിദ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
 
പിഎൻബി എംഡി & സിഇഒ അശോക് ചന്ദ്ര ,  ഭിന്നശേഷിക്കാർക്ക് കൂടുതൽ സേവങ്ങൾ ഉറപ്പുവരുത്തുന്നതിൽ ബാങ്കിനുള്ള ശ്രദ്ധ ഊന്നിപ്പറഞ്ഞു. 2026-ൽ ബഹ്‌റൈനിൽ നടക്കുന്ന പാരാ ബാഡ്‌മിൻ്റൺ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മുന്ന ഖാലിദിനെ പിഎൻബി സ്പോൺസർ ചെയ്യുമെന്നും അശോക് ചന്ദ്ര പ്രഖ്യാപിച്ചു.

ഡൽഹിയിലെ ബധിര കായിക അസോസിയേഷന് സ്പോൺസർഷിപ്പ് നൽകിയും പ്രത്യേക സ്‌കൂളിന് സിഎസ്ആർ പിന്തുണ നൽകിയും പിഎൻബി സാമൂഹിക വികസനത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പിച്ചു. കൂടാതെ,ബാങ്കിൻ്റെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകിയ ഭിന്നശേഷിക്കാരായ ജീവനക്കാരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img