
ദോഹ: സാവിത്രിബായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി (SPPU) യുടെ ഖത്തർ കാമ്പസിൽ (MIE-SPPU ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ) ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (BEd) ഡിഗ്രി പഠനംആരംഭിച്ച തായ ഔദ്യോഗികമായി പ്രഖ്യാപിച്ചു.യോഗ്യതയുള്ള അധ്യാപകരുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിലൂടെ, ഉയർന്ന നിലവാരമുള്ള അധ്യാപക വിദ്യാഭ്യാസം മേഖലയിലേക്ക് കൊണ്ടുവരുമെന്ന് മാനേജ്മെന്റ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച പൊതു സർവകലാശാലകളിലൊന്നായ സാവിത്രിബായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി, അക്കാദമിക് മികവിൽ ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC), ന്യൂഡൽഹിയിലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (NCTE), ഖത്തറിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എന്നിവ അംഗീകരിച്ചിട്ടുള്ള ഖത്തർ കാമ്പസിലെ BEd ബിരുദപഠനത്തിന് മികച്ചഅന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്.ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും നടത്തുന്ന മുഖാമുഖ ക്ലാസുകളും, ഓൺലൈൻ പഠനവും ക്രമീകരിച്ചിട്ടുണ്ട്
പ്രതിവർഷം 12,000 റിയാലാണ്ഫീസ് ഘടന.
രണ്ട് വർഷത്തേക്ക്
നാല് ഗഡുക്കളായി അടയ്ക്കാനുള്ള ഓപ്ഷനും ഖത്തർ കാമ്പസിൽ സജ്ജമാക്കിയിട്ടുണ്ട്.











