12:43pm 14 October 2026
NEWS
ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയ പെൺകുട്ടിക്കു നേരെ അതിക്രമശ്രമം; സിസിടിവി ദൃശ്യങ്ങൾ വൈറൽ; പ്രതി അറസ്റ്റിൽ
14/10/2026  10:43 AM IST
nila
ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയ പെൺകുട്ടിക്കു നേരെ അതിക്രമശ്രമം; സിസിടിവി ദൃശ്യങ്ങൾ വൈറൽ; പ്രതി അറസ്റ്റിൽ

 

പുണെ: ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ കരാർ തൊഴിലാളി അറസ്റ്റിൽ. പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്‌വാഡിലെ നിഗ്ഡി പ്രദേശത്താണ് സംഭവം. മെട്രോ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന വിശാൽ സിങ്ങാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വലിയ ചർച്ചയായത്.

ഒക്ടോബർ 10ന് രാവിലെ 11.07നായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തി പ്രാർഥന പൂർത്തിയാക്കി മടങ്ങാൻ ഒരുങ്ങുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ഓറഞ്ച് ജാക്കറ്റ് ധരിച്ചെത്തിയ പ്രതി, ക്ഷേത്രത്തിനുള്ളിൽ കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയതോടെ അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ച പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും കുട്ടി ശക്തമായി എതിർത്ത് ഇയാളെ തള്ളിമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പ്രതി ക്ഷേത്രത്തിൽനിന്ന് പുറത്തേക്കു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

നിർമാണ മേഖലയിലെ തൊഴിലാളികൾ സാധാരണയായി ധരിക്കുന്ന ഓറഞ്ച് ജാക്കറ്റായിരുന്നു പ്രതിയുടെ വേഷം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ സംഭവം വിവാദമായതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കി പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img