09:33pm 21 May 2026
NEWS
പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
21/05/2026  06:17 PM IST
NILA
പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂഡൽഹി: 2019-ലെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രധാന ആസൂത്രകരിൽ ഒരാളായ ഹംസ ബുർഹാൻ പാക്ക് അധീന കശ്മീരിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ‘ഡോക്ടർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹംസ ബുർഹാനെ മുസഫറാബാദിൽ അജ്ഞാതർ ആക്രമിച്ചതായും, ആക്രമണത്തിൽ നിരവധി വെടിയുണ്ടകൾ ശരീരത്തിൽ തറച്ചതിനെ തുടർന്ന് മരണം സംഭവിച്ചതായുമാണ് വിവരം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ ഇയാളുടെ യഥാർഥ പേര് അർജുമന്ദ് ഗുൽസാർ ദാർ എന്നാണ്. 2019 ലെ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. 2022 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുർഹാനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ വാണ്ടഡ് പട്ടികയിൽപ്പെട്ട നിരവധി ഭീകരർ പാക്കിസ്ഥാനിൽ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img