10:45pm 10 November 2026
NEWS
സപ്തതി നിറവിൽ പുലിയൂർ പള്ളി
18/08/2025  09:54 AM IST
nila
സപ്തതി നിറവിൽ പുലിയൂർ പള്ളി

പുലിയൂർ. സെന്റ്.മേരീസ്‌ &സെന്റ് .ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ സപ്തതിയോട് അനുബന്ധിച്ചുള്ള 
ധന സമാഹാരണത്തിന്റെ ഉദ്ഘാടനം വി.കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ രഞ്ജൻ.റ്റി.ജോൺ 
നിർവ്വഹിച്ചു.
ഇടവക ട്രസ്റ്റി തോമസ് വർഗീസ്, സെക്രട്ടറി  മോനായി വർഗീസ്,സപ്തതി 
ജനറൽ കൺവീനർ അപ്രേം കുന്നിൽ,
ഫിനാൻസ് കൺവീനർ വി.വി.ജോൺ,ജോ:കൺവീനഴ്സ് തോമസ് പാറയിൽ, 
മാത്യുസ് വർഗീസ്,പെരുന്നാൾ കൺവീനർ സാം വർഗീസ് പെരുന്നാൾ ജോ. കൺവീനർ ഗ്രിഗറി കുന്നിൽ
പ്രോഗ്രാം കൺവിനർ ബാബു.കെ.തോമ്സ്
എന്നിവർ സന്നിതരായിരുന്നു.
ഇടവക ട്രസ്റ്റീ ആദ്യ സംഭാവന സപ്തതി ഫിനാൻസ് കൺവീനർക്ക് നൽകി പരിപാടികൾക്ക് തുടക്കമിട്ടു.ആഘോഷങ്ങളിൽ മാത്രം ഒതുങ്ങി പോകാതെ സാമൂഹിക സേവങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് സപ്തതിയുടെ പരിപാടികൾ ക്രമപ്പെടുത്തിയിരിക്കുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.