NEWS
പൊതു മരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് സ്വീകരണം നൽകി
21/11/2026 04:28 PM IST
nila

ദോഹ: പൊതു മരാമത്ത് വകുപ്പ് മന്ത്രി ആയതിന് ശേഷം ആദ്യമായി ഖത്തറിൽ എത്തിയ പി കെ ബഷീർ സാഹിബിന് കെഎംസിസി ഏറനാട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ഏറനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികകളുമായി കേരളത്തിലെയും എറനാട്ടിലെയും വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. പ്രവാസികൾ നേരിടുന്ന അമിതമായ വിമാന യാത്രാ നിരക്കിനെകുറിച്ചും നോർക്ക പ്രീമിയം വർധനവിന്റെ കാര്യത്തിലും അധികാരികളുമായി ചർച്ച ചെയ്യണമെന്ന് മന്ത്രിയോട് ഉണർത്തി.ഏറനാട് മണ്ഡലം ആക്ടിങ് പ്രസിഡന്റ് സഫീറുസ്സലാം എടവണ്ണ, ജനറൽ സെക്രട്ടറി അഹ്മദ് നിയാസ് മൂർക്കനാട്, ട്രെഷറർ അബ്ദുൽ മനാഫ് എടവണ്ണ, ജില്ലാ സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










