06:26pm 13 June 2026
NEWS

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്നത് അവസാനിപ്പിച്ച് നാല് പൊതുമേഖലാ ബാങ്കുകൾ

07/07/2025  06:36 PM IST
nila
 അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്നത് അവസാനിപ്പിച്ച് നാല് പൊതുമേഖലാ ബാങ്കുകൾ

സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്നത് അവസാനിപ്പിച്ച് നാല് പൊതുമേഖലാ ബാങ്കുകൾ. കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയാണ് മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്ന രീതി അവസാനിപ്പിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി പൊതുമേഖല ബാങ്കുകൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 

2024 ജൂൺ വരെ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ 8495 കോടി രൂപയാണ് ബാങ്കുകൾ പിഴയായി ഈടാക്കിയതെന്ന്  കേന്ദ്ര ധനകാര്യ മന്ത്രാലയം പാർലമെന്റിന് മുൻപിൽ വെച്ച കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്. എസ്ബിഐ ഉപയോക്താക്കളിൽ നിന്ന് പിടിച്ച തുക ബാങ്കിന്റെ നെറ്റ് പ്രോഫിറ്റ് മറികടന്നു എന്ന വിവരാവകാശ രേഖ പുറത്തുവന്നത് വലിയ ചർച്ചയായതോടെ 2020ൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്ന രീതി എസ്ബിഐ അവസാനിപ്പിച്ചിരുന്നു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img