10:39pm 10 November 2026
NEWS
വഴിവാണിഭ പ്രശ്നത്തിൽ വ്യാപാരികൾക്ക് പിന്തുണയുമായി ജന പ്രതിനിധികൾ
17/08/2025  08:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വഴിവാണിഭ പ്രശ്നത്തിൽ വ്യാപാരികൾക്ക് പിന്തുണയുമായി ജന പ്രതിനിധികൾ

കൊച്ചി നഗരസഭയുടെ അശാസ്ത്രീയവും, വ്യാപാരി വിരുദ്ധവുമായ സ്ട്രീറ്റ് വെൻഡിംഗ് നയത്തിനെതിരെ പ്രതിഷേധിക്കുന്ന വ്യാപാരികൾക്ക് ജനപ്രതിനിധികൾ പിന്തുണ അറിയിച്ചു. കഴിഞ്ഞ ദിവസം KMCC കോൺഫറൻസ് ഹാളിൽ ചേർന്ന വ്യാപാരികളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ എറണാകുളം MLA ടി ജെ വിനോദ്,  നഗരസഭാ കൗൺസിലർ മനു ജേക്കബ്, മുൻ നഗരസഭാ മേയർ കെ. ജെ. സോഹൻ, എഡ്രാക്ക് പ്രസിഡന്റ് പി. രംഗദാസ പ്രഭു എന്നിവർ നഗരസഭയുടെ വികലമായ സ്ട്രീറ്റ് വെൻഡിംഗ് നയത്തിന്റെ ദോഷഫലമനുഭവിക്കുന്ന വ്യാപാരികളുടെ ആശങ്കകള്‍ മനസിലാക്കുകയും അവയ്ക്ക് പരിഹാരം കാണുന്നതിന് നഗരസഭാധികൃതരുമായി ചർച്ച നടത്താമെന്നുറപ്പ് നൽകുകയും ചെയ്തു. നഗരസഭയുടെ നയം കേന്ദ്ര ഗവൺമെന്റിന്റെ സ്ട്രീറ്റ് വെൻഡിംഗ് ആക്റ്റിനെതിരാണെന്നും ആവശ്യമെങ്കിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. സുപ്രീംകോടതിയുടെ നടപ്പാത സംരക്ഷണ ഉത്തരവിന്റെ ലംഘനം നടത്തിയിട്ടുണ്ടെന്നും യോഗം വിലയിരുത്തിയതായി സംഘടനാ പ്രസിഡന്റ് പി. നിസാറും, ജനറൽ സെക്രട്ടറി  വി. ഇ. അൻവറും അറിയിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img