09:54pm 02 October 2026
NEWS
സാംസ്‌ക്കാരിക നിലയം റവന്യൂ വകുപ്പിനെതിരെ ജനകീയ പ്രതിഷേധം
02/10/2026  06:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാംസ്‌ക്കാരിക നിലയം റവന്യൂ വകുപ്പിനെതിരെ ജനകീയ പ്രതിഷേധം

പള്ളുരുത്തി: രാമേശ്വരം വില്ലേജ് ഓഫീസറുടെ സാംസ്‌ക്കാരിക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു വിവിധ സാംസ്‌ക്കാരിക സംഘടനകളുടെ പൊതുവേദിയായ സംഘടന ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പ്രതിഷേധ സംഗമം നടത്തി.

പള്ളുരുത്തിയിലെ കലാ സാംസ്‌ക്കാരിക സമ്മേളന നഗരിയായ ഇ.കെ സ്‌ക്വയർ പുനർ നിർമാണത്തിന് വില്ലേജ് ഓഫിസർ തടസ്സം നിൽക്കുകയാണ്.തന്നിമിത്തം രണ്ട് വർഷത്തിലേറെയായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.

പള്ളുരുത്തിയെ അടയാളപ്പെടുത്തി വരുന്ന തുറസായ മൈതാനങ്ങൾ പലവിധ കൈയേറ്റങ്ങൾക്ക് വിധേയമായപ്പോഴൊന്നും ഇടപെടാതിരുന്ന റവന്യൂ വകുപ്പ് ഇപ്പോൾ രാഷ്ട്രീയം കളിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.

വില്ലേജ് ഓഫിസർ നിലപാട് തിരുത്തിയില്ലെങ്കിൽ നാട്ടിലെ കലാകാരന്മാരെ അണിനിരത്തി ഫോർട്ട്‌കൊച്ചി ആർഡിഒ ഓഫീസ് ഉപരോധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.പത്രപ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി സമരം ഉദ്ഘാടനം ചെയ്തു.

സാമൂഹിക സാംസ്കാരിക പ്രവർത്തകൻ വിപിൻ പള്ളുരുത്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽഎഴുത്തുകാരനും നാടക സംവിധായകനുമായ ജോൺ ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തി. പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി ശെൽവൻ, മാധ്യമ പ്രവർത്തകൻ എം.എം സലിം, ടി.ഒ അബ്ദുൽ ഖയ്യും, രാജീവ് പള്ളുരുത്തി, ദീപം വത്സൻ, അഷറഫ് ചമയം, ദീപക് പൂജാറ, ടി.കെ സതീശൻ, ടി.എം നൂഹ്, ജോൺസൺ പി.എം, റിയാസ്, മേഴ്സി ജോയി എന്നിവർ പ്രസംഗിച്ചു. എൻ.ജി കൃഷണകുമാർ സ്വാഗതവും, റോബിൻ പള്ളുരുത്തി നന്ദിയും പറഞ്ഞു.ഇ.കെ സ്ക്വയറിൽ പൊളിച്ചിട്ടിരിക്കുന്ന ഇഷ്ട്ടിക കൂമ്പാരങ്ങൾ ഇരുമ്പിന്റെ സാമഗ്രികൾ ഉടനടി നീക്കം ചെയ്യണമെന്ന് സംഘടനാ ഭാരവാഹികൾ നഗരസഭയോട് ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img