
ദോഹ: പരിശീലനം, സ്ഥാപനപരമായ വികസനം, വൈദഗ്ധ്യ കൈമാറ്റം തുടങ്ങിയ മേഖലകളിൽ സംയുക്തമായി പ്രവർത്തിക്കുന്നതിനായി ഖത്തർ പബ്ലിക് പ്രോസിക്യൂഷനും (ക്രിമിനൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്) സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയും തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.
പബ്ലിക് പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറലും ക്രിമിനൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ തുർക്കി റാഷിദ് അൽ മർറിയും, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയ്ക്ക് വേണ്ടി സെന്റർ ഓഫ് എക്സലൻസ് ഫോർ ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ മുഹമ്മദ് മുദ്ഹർ അൽ സാദിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.പരിശീലന പ്രോഗ്രാമുകൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കും.ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും ഗവേഷകരുടെയും പ്രൊഫഷണൽ വൈദഗ്ധ്യവും പഠനങ്ങളും പരസ്പരം പങ്കുവെക്കും.ലഭ്യമായ അത്യാധുനിക സംവിധാനങ്ങളും അനുഭവസമ്പത്തും ഉപയോഗപ്പെടുത്തി ഇൻസ്റ്റിറ്റ്യൂഷണൽ വികസനം വേഗത്തിലാക്കുകയും സ്വദേശി പ്രതിഭകളുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുക.
പരിശീലന-ശാസ്ത്രീയ-ഗവേഷണ രംഗങ്ങളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ഇരു പ്രസ്ഥാനങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.










