03:43am 13 July 2026
NEWS
ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ രാജ്യത്ത് 4 ദിവസത്തെ ദുഃഖാചരണം; പൊതു അവധി പ്രഖ്യാപിച്ചു
12/07/2026  06:46 PM IST
NILA
ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ രാജ്യത്ത് 4 ദിവസത്തെ ദുഃഖാചരണം; പൊതു അവധി പ്രഖ്യാപിച്ചു

 

 

​ദോഹ: ഖത്തറിൻ്റെ മുൻ ഭരണാധികാരിയും ഫാദർ അമീറുമായ  ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അമീരി ദിവാനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവിട്ടത്.
​ ജൂലൈ 12 ഞായറാഴ്ച മുതൽ നാല് ദിവസത്തേക്കാണ് ദുഃഖാചരണം. രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത സംഭാവനകളെയും സേവനങ്ങളെയും ഓർമ്മിപ്പിക്കുന്ന വലിയൊരു നഷ്ടത്തിലാണ് ഖത്തർ ജനതയെന്ന് അമീരി ദിവാൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
​ദുഃഖാചരണത്തിൻ്റെ ഭാഗമായി രാജ്യത്തെ മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 13 തിങ്കളാഴ്ച മുതൽതുടങ്ങുന്ന 4ദിവസത്തെ  അവധികുശേഷം 
​ ജൂലൈ 19 ഞായറാഴ്ച മുതൽഓഫീസുകൾ പുനരാരംഭിക്കും.ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്ന നാല് ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള സർക്കാർ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അമീരി ദിവാൻ അറിയിച്ചു. പരേതനായ പിതാവ് അമീറിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും അദ്ദേഹത്തോട് അല്ലാഹു കരുണ കാണിക്കട്ടെയെന്നും അമീരി ദിവാൻ പ്രാർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img