08:49am 10 November 2026
NEWS
16ന് ജനകീയ കുറ്റവിചാരണ സദസ്
04/07/2025  07:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
16ന് ജനകീയ കുറ്റവിചാരണ സദസ്

കൊച്ചി: സംസ്ഥാന ഭരണം കെട്ടഴിഞ്ഞ അവസ്ഥയിലായ സാഹചര്യത്തില്‍ കെപിസിസി ആഹ്വാനപ്രകാരം ജൂലൈ 16ന് എറണാാകുളത്ത് ജനകീയ കുറ്റവിചാരണ സദസ് സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ആരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍, കടലോര മേഖലയിലെ ജനജീവിതം ദുസഹമാക്കി, മലയോര മേഖലയിലെ വനം വന്യജീവി പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് ജനപക്ഷത്ത് തുറന്നു കാട്ടുകയാണ് ജനകീയ കുറ്റവിചാരണ സദസിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ 16ന് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img