10:28am 08 November 2026
NEWS
പൊതുജനാരോഗ്യ മന്ത്രി സർജിക്കൽ ആർട്സ് ആശുപത്രി ഉദ്ഘാടനം ചെയ്തു
09/04/2025  04:02 PM IST
nila
പൊതുജനാരോഗ്യ മന്ത്രി സർജിക്കൽ ആർട്സ് ആശുപത്രി ഉദ്ഘാടനം ചെയ്തു

ദോഹ: പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് സർജിക്കൽ ആർട്സ് ആശുപത്രി ഉദ്ഘാടനം ചെയ്തു. 22 വാർഡുകൾ കിടത്തിച്ചികിത്സയ്ക്കായി സജ്ജീകരിച്ചിരിക്കുന്നസ്വകാര്യ ആശുപത്രിയിൽ സർജറി വിഭാഗത്തിനു പുറമേ, മെഡിസിൻ, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, ഓട്ടോളറിംഗോളജി എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളും പ്രവർത്തിക്കുന്നു.ഖത്തറിൽ സ്വകാര്യ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിനും ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ കുറിച്ച് പറഞ്ഞപൊതുജനാരോഗ്യമന്ത്രിആശുപത്രിസന്ദർശിച്ചശേഷം  വിവിധ മെഡിക്കൽ സേവനങ്ങളും നിരീക്ഷിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img