02:08am 21 November 2026
NEWS
കെ.എസ്.ആർ.ടി.സി ബസിൽ പരസ്യ മദ്യപാനം; യാത്രക്കാർക്കു മുന്നിൽ അഞ്ചംഗ സംഘത്തിന്റെ ‘വെള്ളമടി’ ദൃശ്യങ്ങൾ വൈറൽ
20/11/2026  08:41 PM IST
nila
കെ.എസ്.ആർ.ടി.സി ബസിൽ പരസ്യ മദ്യപാനം; യാത്രക്കാർക്കു മുന്നിൽ അഞ്ചംഗ സംഘത്തിന്റെ ‘വെള്ളമടി’ ദൃശ്യങ്ങൾ വൈറൽ

 

തിരുവനന്തപുരം: യാത്രക്കാർ നിറഞ്ഞ കെ.എസ്.ആർ.ടി.സി ബസിൽ പരസ്യമായി മദ്യപിച്ച് അഞ്ചംഗ സംഘം. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിലാണ് മറ്റ് യാത്രക്കാരെ അമ്പരപ്പിച്ച സംഭവം.

ബസിന്റെ പിൻസീറ്റിലിരുന്ന അഞ്ചുപേരും യാത്രക്കാർ നോക്കിനിൽക്കെയാണ് മദ്യപിച്ചത്. സംഘത്തിന്റെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട ഒരു യാത്രക്കാരൻ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇതിന്റെ വിഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ബസ് തിരുവല്ല ഭാഗം പിന്നിട്ട സമയത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. മദ്യപിച്ച സംഘത്തിലുള്ളവർ മലയാളികളാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

സംഭവം കെ.എസ്.ആർ.ടി.സി ജീവനക്കാരെ അറിയിച്ചിരുന്നതായി യാത്രക്കാർ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img