06:55pm 29 October 2026
NEWS
ഉ​ച്ച​വി​ശ്ര​മ​നി​യ​മം ലം​ഘനം ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം: മന്ത്രാലയം
23/06/2025  03:20 PM IST
nila
ഉ​ച്ച​വി​ശ്ര​മ​നി​യ​മം ലം​ഘനം ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം: മന്ത്രാലയം

ദോ​ഹ: കടുത്ത ചൂ​ടി​ൽ തൊ​ഴി​ലാ​ളി​ക​ളുടെ  ഉ​ച്ച​വി​ശ്ര​മ​നി​യ​മം ലം​ഘി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ
 പു​റം തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​ച്ച​സ​മ​യ നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച ക​ഴി​ഞ്ഞ്​ 3.30 വ​രെ​യാ​ണ്​ പു​റം തൊ​ഴി​ലു​ക​ളി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ​ജൂ​ൺ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന നി​യ​മ​​പ്ര​കാ​രം വെ​യി​ൽ ശ​ക്​​തി​പ്രാ​പി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ​ചൂ​ട്​ നേ​രി​ട്ട്​ പ​തി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ പു​റം തൊ​ഴി​ൽ ചെ​യ്യ​രു​തെ​ന്നാ​ണ്​ നി​യ​മം. നി​യ​മ​ലം​ഘ​ന​വും, സൂ​ര്യാ​ത​പം ഉ​ൾ​പ്പെ​ടെ പ​രി​ക്കേ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യാ​ൽ 4048 8248 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.മോ​​ട്ടോ​ർ ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഫു​ഡ്​ ഡെ​ലി​വ​റി​ക്കും ഈ ​സ​മ​യ​ത്ത്​ നി​രോ​ധ​ന​മു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യാ​ണ്​ മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന​ത്. ഉ​ച്ച​വി​ശ്ര​മം ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തിവരികയാണ് മന്ത്രാലയം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img