NEWS
ഷഹാനിയയിൽ മൃഗങ്ങളുടെ പൊതുലേലം മെയ് 16-ന്; 190 ഉരുക്കളെ വിൽക്കുന്നു
08/05/2026 01:25 PM IST
nila

ദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള അൽ-ഷഹാനിയ അനിമൽ പ്രൊഡക്ഷൻ റിസർച്ച് സ്റ്റേഷനിൽ മൃഗങ്ങളുടെ പൊതുലേലം സംഘടിപ്പിക്കുന്നു. വിവിധ ഇനങ്ങളിൽപ്പെട്ട 190 ഉരുക്കളെയാണ് ലേലത്തിലൂടെ വിൽക്കുന്നത്.അൽ-ഷഹാനിയ അനിമൽ പ്രൊഡക്ഷൻ റിസർച്ച് സ്റ്റേഷൻ (ബിൽഡിംഗ് നമ്പർ: 2335, സ്ട്രീറ്റ് നമ്പർ: 373, സോൺ: 80)പരിസരത്താണ് ലേലം നടക്കുക.ലേലത്തിന് വെക്കുന്ന മൃഗങ്ങളെ നേരിട്ട് കണ്ട് ബോധ്യപ്പെടാൻ താല്പര്യമുള്ളവർക്ക് മെയ് 7 വ്യാഴാഴ്ച മുതൽ മെയ് 14 വ്യാഴാഴ്ച വരെ ലേല സ്ഥലത്ത് സൗകര്യമുണ്ടായിരിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയാണ് പരിശോധന സമയം.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.mm.gov.qa) ലഭ്യമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










