NEWS
പി ടി തോമസ് സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പ് കൈമാറി
25/06/2025 09:28 AM IST
nila

അന്തരിച്ച കോൺഗ്രസ്സ് നേതാവ് പി ടി തോമസിന്റെ നാമത്തിൽ ഓ ഐ സി സി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
ആലുവ മുനിസിപ്പൽ ഓഫിസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ കോൺഗ്രസ് നേതാവും ആലുവ മുനിസിപ്പൽ ചെയർമാനുമായ
ശ്രീ എം ഓ ജോൺ 2025 വർഷത്തേക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്ക് വേണ്ടി പിതാവ് എം ഐ ഇസ്മായിൽ ചടങ്ങിൽ വച്ച് സഹായ ധനം സ്വീകരിച്ചു.
ഓ ഐ സി സി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിററിയുടെ മുൻ പ്രസിഡണ്ട് ഷാഹിൻ മജീദ്,
സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോയ് പോൾ,പരീത് പിള്ള, ആലുവ ബ്ളോക്ക് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി എച്ച് അസ്ലം എന്നിവർ ആലുവായിൽ വച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











