04:04am 12 November 2026
NEWS
ഹോട്ടലിൽ വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമിച്ചു; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈം​ഗികാതിക്രമകേസ്
09/12/2025  04:13 AM IST
nila
ഹോട്ടലിൽ വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമിച്ചു; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈം​ഗികാതിക്രമകേസ്

തിരുവനന്തപുരം: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈം​ഗികാതിക്രമ കേസ്. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ്  പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഐഎഫ്എഫ്‌കെ സ്‌ക്രീനിങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 

ഐഎഫ്എഫ്‌കെ സ്‌ക്രീനിങുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണെന്ന പേരിൽ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. മുൻ എംഎൽഎയും സിപിഎം സഹയാത്രികനുമാണ് പ്രതി. ജൂറി ചെയർമാനാണ് സംവിധായകനായ കുഞ്ഞുമുഹമ്മദ്.

എന്നാൽ പി ടി കുഞ്ഞുമുഹമ്മദ് ആരോപണം നിഷേധിച്ചു. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നുമാണ് പി ടി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചത്. മാപ്പ് പറയാൻ തയ്യാറാണെന്നും പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img