04:02am 01 October 2026
NEWS
സൈക്കോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു
30/09/2026  06:14 PM IST
നാസർ
സൈക്കോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: സൈക്കോ തെറാപ്പി ദിനാചരണത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം മുന്‍ മേധാവി ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം മുന്‍ മേധാവിയും ഡി.എ.സി റിസര്‍ച്ച് വിംഗ് പ്രൊഫസര്‍ ഇന്‍ ചാര്‍ജുമായ ഡോ. ഇമ്മാനുവല്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭിന്നശേഷി മേഖലയില്‍ സൈക്കോതെറാപ്പിയുടെ പങ്കിനെക്കുറിച്ചും കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം മുന്‍ മേധാവി ഡോ. ജസീര്‍ ജബ്ബാര്‍, കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ഡോ. സുജിത് ബാബു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് കാര്യവട്ടം ക്യാമ്പസ്, ഗവ.വിമെന്‍സ് കോളേജ്, എസ്.എന്‍ കോളേജ്, ചെമ്പഴന്തി എന്നിവിടങ്ങളിലെ സൈക്കോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തു. ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ സ്വാഗതവും മാജിക് പ്ലാനറ്റ് പ്രൊമോഷന്‍ ഹെഡ് ജ്രിജോ പി ജോര്‍ജ് നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img