04:43am 24 October 2026
NEWS

ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി

14/07/2025  06:31 AM IST
nila
 ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി

ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമെയ്‌നെ(പി.എസ്.ജി) എതിരില്ലാത്ത മൂന്നു ​ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെയാണ് ചെൽസി മൂന്നു ​ഗോളുകളും നേടിയത്. ആദ്യ അരമണിക്കൂറിനുള്ളിൽ കോൾ പാൽമർ നേടിയ ഇരട്ട ​ഗോളുകളുടെ ആത്മവിശ്വാസത്തിലാണ് ചെൽസി കളിച്ചത്. 43-ാം മിനിറ്റിൽ പാൽമറിൻ്റെ അസിസ്റ്റിൽ ജോവാ പെഡ്രോയാണ് മൂന്നാം ​ഗോൾ നേടിയത്. ആദ്യ പകുതിയിൽ ചെൽസിയുടെ പടയോട്ടമായിരുന്നു എന്നു തന്നെ പറയാം.

രണ്ടാം പകുതിയിൽ പൊരുതിക്കയറാൻ പിഎസ്ജി ശ്രമിച്ചെങ്കിലും ചെൽസിയുടെ പ്രതിരോധം തകർക്കാനായില്ല. ​ഗംഭീര സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസും തകർപ്പൻ പെർഫോമൻസ് കാഴ്ച്ചവെച്ചതോടെ കന്നികീരീടമെന്ന പിഎസ്ജിയുടെ മോഹം പൊലിയുകയായിരുന്നു.

ആറ് വൻകരകളിലെ 32 ടീമുകളാണ് ഫിഫ ക്ലബ് ലോകകപ്പിൽ ഇക്കുറി മത്സരിച്ചത്. ഇത് രണ്ടാം തവണയാണ് ചെൽസി ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളാകുന്നത്. ചെൽസി മുൻപ്‌ 2021-ലാണ് ക്ലബ് ലോകകപ്പ് നേടിയത്. 2012 ടീം റണ്ണറപ്പായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img