10:05am 19 April 2026
NEWS
പിഎസ്ജി ഖത്തർ വിൻറർ ടൂർ:ആരാധകരെ ചേർത്ത് QNB
18/12/2025  06:11 AM IST
nila
പിഎസ്ജി ഖത്തർ വിൻറർ ടൂർ:ആരാധകരെ  ചേർത്ത് QNB

 


ദോഹ:ഖത്തറിലെ ശൈത്യ കാല പര്യടനത്തിന്റെ ഭാഗമായി ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരിസ് സെയ്ന്റ്-ജെർമെയ്‌നുമായി (PSG) ആരാധകർക്കും ഉപഭോക്താക്കൾക്കുമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് QNB. 
മിഡിൽ ഈസ്റ്റ്–ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ QNB, പിഎസ്ജിയുമായുള്ള പ്രീമിയം പാർട്ണർഷിപ്പിന്റെ ഭാഗമായാണ് ദോഹയിൽ രണ്ട് പ്രത്യേക ഇവന്റുകൾക്ക് വേദിയൊരുക്കിയത്.
2024–2025 സീസണിലെ ചരിത്രപരമായ ട്രിബിൾ നേട്ടത്തിന്റെ ആവേശത്തിലാണ് പിഎസ്ജി ഖത്തറിലെത്തിയത്. ഈ പര്യടനം ആരാധകർക്ക് ടീമുമായി നേരിട്ട് ഇടപഴകാനുള്ള അപൂർവ അവസരമാണ് ഒരുക്കിയതെന്ന് QNB അധികൃതർ വ്യക്തമാക്കി.
ഹോട്ടൽ പാർക്കിൽ നടന്ന ICI C’EST PARIS പാർക്ക് ദോഹ ഇമ്മേഴ്‌സീവ് ഫാൻ ഇവന്റിൽ QNBസംഘടി പ്പിച്ച ‘സ്പീഡ് പാർക്ക്’  ഫുട്ബോൾ ആക്ടിവേഷൻ മത്സരത്തിൽ
 സന്ദർശകർ പങ്കെടുത്തു.
സ്വിസ്‌ഹോട്ടൽ കോർണിഷ് പാർക്ക് ടവേഴ്‌സ് ദോഹയിൽ QNB തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി സ്വകാര്യ പിഎസ്ജി മീറ്റ് ആൻഡ് ഗ്രീറ്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഈ പ്രത്യേക സെഷനിൽ ആരാധകർക്ക് കളിക്കാരെ നേരിട്ട് കാണാനും, ഫോട്ടോ എടുക്കാനും, ഒപ്പുകൾ നേടാനും അവസരം ലഭിച്ചു.ഫുട്ബോൾ ഉൾപ്പെടെ ബാസ്കറ്റ്ബോൾ, ഹാൻഡ്‌ബോൾ, വോളിബോൾ തുടങ്ങിയ ജനപ്രിയ കായിക ഇനങ്ങൾക്കും, ഒട്ടകപ്പന്തയം പോലുള്ള പരമ്പരാഗത കായിക മത്സരങ്ങൾക്കും പ്രാദേശിക-അന്താരാഷ്ട്ര തലങ്ങളിൽ QNB പിന്തുണ നൽകിവരുന്നതായി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img