03:58pm 25 May 2026
NEWS
289 പി.എസ്.സി റാങ്കുലിസ്റ്റുകളുടെ കാലാവധി നവംബർ വരെ നീട്ടി
25/05/2026  01:33 PM IST
nila
289 പി.എസ്.സി റാങ്കുലിസ്റ്റുകളുടെ കാലാവധി നവംബർ വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സർക്കാർ ശുപാർശക്ക് പി.എസ്.സി അംഗീകാരം നൽകി. ഇതോടെ 2026 മേയ് 25 മുതൽ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കാനിരുന്ന 289 റാങ്ക് ലിസ്റ്റുകൾ ഇനി നവംബർ 30 വരെ പ്രാബല്യത്തിൽ തുടരും.

ഇന്ന് ചേർന്ന പി.എസ്.സി യോഗത്തിലാണ് മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവിറക്കിയത്. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്ന് തീരുമാനിച്ചിരുന്നതും മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതുമാണ്.

പുതിയ തീരുമാനത്തോടെ വിവിധ റാങ്ക് ലിസ്റ്റുകളിലായി ഉൾപ്പെട്ടിരിക്കുന്ന 30,845 ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. നിയമനസാധ്യതകൾ കൂടുതൽ കാലം നിലനിൽക്കുന്നതിനാൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ഇത് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img