11:02pm 11 November 2026
NEWS
പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി .
18/06/2026  12:44 PM IST
ചെറുകര സണ്ണിലൂക്കോസ്
പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി .

 

മികച്ച തിരക്കഥാകൃത്തിന്റെ പേരിന് മുകളിലുള്ള ഫോട്ടോയുടെ സ്ഥാനത്ത് ഉണ്ടായിരുന്നത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ ആയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരം അടിച്ചുവന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയായിരുന്നു. ഇത്തരത്തിൽ ഗുരുതര പിഴവുണ്ടായത്. 

ഇതുമായി ബന്ധപ്പെട്ട് തെറ്റ് സമ്മതിച്ചിരിക്കുകയാണ് പി.എസ്.സി. എവിടെയാണ് പിഴവ് വന്നത് എന്നതിൽ കൃത്യമായ വ്യക്തത നൽകിയില്ലെങ്കിലും തെറ്റുപറ്റിയെന്ന് പി.എസ്.സി. സമ്മതിച്ചു. ഈ തെറ്റ് തിരുത്തിയെന്നും പി.എസ്.സി. ചൂണ്ടിക്കാട്ടി.

മേയ് 15-ന് പുറത്തിറക്കിയ പി.എസ്.സി. ബുള്ളറ്റിന്റെ സമകാലികം വിഭാഗത്തിലാണ് ഗുരുതര പിഴവുണ്ടായത്. ഉണ്ണി കെ.ആർ. സംവിധാനം ചെയ് ‘എ പ്രഗ്നന്റ് വിഡോ' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് മികച്ച തിരക്കഥയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ചിത്രത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയത്. പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നിരവധി ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പഠനസഹായ പ്രസിദ്ധീകരണമായ പി.എസ്.സി. ബുള്ളറ്റിനിൽ ഇത്തരമൊരു വീഴ്ചയുണ്ടായത് വിവാദമായിരുന്നു. ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ഉയർത്തിക്കാട്ടുന്നതെന്ന വിമർശനവും ഉയർന്നിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img