
ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിങ്ങ് കോളേജിൻ്റെ ആഭിമുഖ്യത്തിലും , ഡോ.കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , റോട്ടറാക്റ്റ് ക്ലബ് എന്നിവയുടെ സഹകരണത്തിലും നടത്തുന്ന പ്രൊവിഡൻസ് വോക്കത്തോൺ - 2026
, ജനുവരി 31 ശനിയാഴ്ച നടക്കും.
രാവിലെ 8 മണിക്ക് ഹാച്ചറി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് 9.30 ന് കെ. എം. സി ഹോസ്പിറ്റലിൽ എത്തിച്ചേരും.
റോഡ് സുരക്ഷ, മാനസിക ആരോഗ്യം,ലഹരിക്കെതിരെ ഉളള അവബോധം എന്നിവ ഈ വോക്കത്തോൺ ലക്ഷ്യമിടുന്നു.
പ്രൊവിഡൻസ് കോളേജ് വിദ്യാർഥികൾ, വിവിധ ക്ലബ്ബുകൾ എന്നിവർ പങ്കെടുക്കും. 500 ൽ പരം പേർ പങ്കാളികളാകും
വോക്കത്തോൺ ലക്ഷ്യമിടുന്ന വിവിധ വിഷയങ്ങൾ പ്രത്യേകം തയ്യാറാക്കുന്ന കംപ്യൂട്ടർ ഗെയിമിൻ്റെ സഹായത്താൽ ജനങ്ങളിൽ എത്തിക്കും. ഇതിനായി കെ . എം. സി ആശുപത്രിയുടെ വിവിധ ഇടങ്ങളിൽ അന്നേദിവസം കമ്പ്യൂട്ടറുകൾ സ്ഥാപിക്കും.
ചെയർപേഴ്സൺ മറിയാമ്മ ജോർജ്, എക്സിക്യൂട്ടീവ് ഡയറക്ടർ നിതിൻ മാത്യു, പ്രിൻസിപ്പൽ ഡോ. സാജു പി.ജോൺ , പ്രൊവിഡൻസ് മീഡിയ & പബ്ലിക്ക് റിലേഷൻസ് ഹെഡ് പ്രകാശ് മാത്യു, സ്റ്റാഫ് കോർഡിനേറ്റർ ജെറിൻ ജോയ് വർഗീസ് , മാർക്കറ്റിങ് മാനേജർ ജോജി എബ്രഹാം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.











