04:45pm 12 November 2026
NEWS
പ്രൊവിഡൻസ് വോക്കത്തോൺ 31 ന്
13/01/2026  08:23 PM IST
nila
പ്രൊവിഡൻസ് വോക്കത്തോൺ 31 ന്

 

ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിങ്ങ് കോളേജിൻ്റെ ആഭിമുഖ്യത്തിലും ,  ഡോ.കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , റോട്ടറാക്റ്റ് ക്ലബ് എന്നിവയുടെ സഹകരണത്തിലും നടത്തുന്ന   പ്രൊവിഡൻസ് വോക്കത്തോൺ - 2026
,  ജനുവരി 31 ശനിയാഴ്ച നടക്കും.

രാവിലെ 8 മണിക്ക് ഹാച്ചറി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് 9.30 ന് കെ. എം. സി ഹോസ്പിറ്റലിൽ എത്തിച്ചേരും.

റോഡ് സുരക്ഷ, മാനസിക ആരോഗ്യം,ലഹരിക്കെതിരെ ഉളള അവബോധം എന്നിവ ഈ വോക്കത്തോൺ ലക്ഷ്യമിടുന്നു.

പ്രൊവിഡൻസ് കോളേജ് വിദ്യാർഥികൾ, വിവിധ ക്ലബ്ബുകൾ എന്നിവർ പങ്കെടുക്കും. 500 ൽ പരം പേർ പങ്കാളികളാകും
വോക്കത്തോൺ ലക്ഷ്യമിടുന്ന വിവിധ വിഷയങ്ങൾ പ്രത്യേകം തയ്യാറാക്കുന്ന കംപ്യൂട്ടർ ഗെയിമിൻ്റെ സഹായത്താൽ ജനങ്ങളിൽ എത്തിക്കും. ഇതിനായി കെ . എം. സി ആശുപത്രിയുടെ വിവിധ ഇടങ്ങളിൽ  അന്നേദിവസം കമ്പ്യൂട്ടറുകൾ സ്ഥാപിക്കും.
ചെയർപേഴ്സൺ മറിയാമ്മ ജോർജ്, എക്സിക്യൂട്ടീവ് ഡയറക്ടർ നിതിൻ മാത്യു, പ്രിൻസിപ്പൽ ഡോ. സാജു പി.ജോൺ ,  പ്രൊവിഡൻസ് മീഡിയ & പബ്ലിക്ക് റിലേഷൻസ് ഹെഡ് പ്രകാശ് മാത്യു, സ്റ്റാഫ് കോർഡിനേറ്റർ ജെറിൻ ജോയ് വർഗീസ് , മാർക്കറ്റിങ് മാനേജർ ജോജി എബ്രഹാം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.