05:37am 09 November 2026
NEWS
എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് അഭിമാനനിമിഷം: സംസ്ഥാന അത്‌ലറ്റിക്സിൽ മുഹമ്മദ് ഫൈസാന് സ്വർണ്ണനേട്ടം
10/08/2026  01:12 PM IST
nila
എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് അഭിമാനനിമിഷം: സംസ്ഥാന അത്‌ലറ്റിക്സിൽ മുഹമ്മദ് ഫൈസാന് സ്വർണ്ണനേട്ടം

​ദോഹ: കേരള സംസ്ഥാന ഇൻ്റർ ഡിസ്ട്രിക്റ്റ് ക്ലബ്ബ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫൈസാൻ. ഓഗസ്റ്റ് 6 മുതൽ 8 വരെ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന 19-ാമത് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് അണ്ടർ-16 വിഭാഗത്തിലാണ് ഫൈസാൻ ഈ മിന്നുന്ന വിജയം കൈവരിച്ചത്.
​ഈ മികച്ച പ്രകടനത്തോടെ അന്തർസംസ്ഥാന സൗത്ത് സോൺ അത്‌ലറ്റിക്സ് മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അപൂർവ്വ ഭാഗ്യവും ഈ കൊച്ചു പ്രതിഭ സ്വന്തമാക്കി. അക്ഷീണപരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഫൈസാൻ ഈ കായിക നേട്ടം കൈപ്പിടിയിലൊതുക്കിയത്.​വലിയ വിജയത്തിലൂടെ വിദ്യാലയത്തിൻ്റെ പുകഴേന്തിയ ഫൈസാനെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഭരണസമിതിയും പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദറും ആദരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഫൈസാനെ പരിശീലന പാതയിൽ നയിച്ച കായിക പരിശീലകൻ സ്റ്റീസൺ മാത്യുവിൻ്റെ സേവനത്തെയും മാനേജ്‌മെൻ്റ് പ്രശംസിച്ചു. വരുന്ന സൗത്ത് സോൺ ചാമ്പ്യൻഷിപ്പിലും ഫൈസാന് വിജയക്കൊടി പാറിക്കാൻ കഴിയട്ടെയെന്ന് സ്കൂൾ അധികൃതരും അധ്യാപകരും ആശംസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img