12:23am 13 November 2026
NEWS
മാർ പാംപ്ലാനിയുടെ സഭാവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധം തുടരും
വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്.

16/02/2026  02:45 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മാർ പാംപ്ലാനിയുടെ സഭാവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധം തുടരും   വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്.

 

 കൊച്ചി:  വിമത പക്ഷവുമായി ചേർന്ന് എറണാകുളം - അങ്കമാലി അതിരൂപതയെ തകർക്കുന്ന മാർ ജോസഫ് പാംപ്ലാനിയുടെ സഭാവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളും പ്രചാരണ പരിപാടികളും  തുടരുമെന്ന് വൺ ചർച്ച വൺ കുർബാന മൂവ്മെൻറ്  അറിയിച്ചു.

 തീവ്രവാദി സംഘടനകളുടെ സഹായത്തോടെ സഭയിൽ ഭിന്നിപ്പുണ്ടാക്കാനും ഏകീകൃത കുർബാന
തടയുന്നവരുടെയും തീരുമാനങ്ങൾ  നടപ്പിലാക്കുന്നതുമായ മെത്രാന്റെ ഇരട്ടമുഖം സമൂഹത്തിൽ തുറന്നു കാണിക്കുക തന്നെ ചെയ്യും. എതിർക്കുന്നവർക്കെതിരെ കള്ളക്കേസുകൾ കൊടുക്കുന്നത് ഇദ്ദേഹത്തിൻറെ എക്കാലത്തെയും ഹോബിയാണ്. ഇതിനായി സഭയിലെ അമിതാധികാരങ്ങളും സ്വാധീനവും ഇദ്ദേഹം ദുരുപയോഗം ചെയ്യുന്നുണ്ട്. സഭയുടെ അംഗീകൃത കുർബാന ആവശ്യപ്പെടുന്നവരെ സഭാ വിരുദ്ധരെന്ന് വിളിക്കുന്നവർ സീറോ മലബാർ സഭയിലെ 34 രൂപതകളിലേയും
വിശ്വാസികളെ സഭാ വിരുദ്ധരെന്ന് തന്നെ പ്രഖ്യാപിക്കേണ്ടി വരും. ഏകീകൃത കുർബാന നടപ്പിലാക്കണമെന്നതുമായി ബന്ധപ്പെട്ട് മുൻ മാർപാപ്പയുടെ ഉത്തരവുകളും, നിരേധിച്ച ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുവദിച്ചതായും വിശ്വാസികൾക്ക് അറിയില്ല. പുതിയ മാർപാപ്പ ഈ തീരുമാനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അതിൻറെ തെളിവുകൾ പുറത്തുവിടാൻ
 സഭാ നേതൃത്വം തയ്യാറാകണം. കുറ്റക്കാർക്കെതിരെയുള്ള നടപടികൾ റദ്ദാക്കാനും ഇത്തരക്കാരെ അതിരൂപതയുടെ പ്രമുഖ സ്ഥാനങ്ങളിൽ നിയമിക്കാനും സഭ പാംപ്ലാനിക്കു അധികാരം നൽകിയിട്ടുണ്ടെങ്കിൽ അതിൻറെയും രേഖകൾ കാണിക്കണം. 
സഭാ വിരുദ്ധർക്ക് വേണ്ടി പ്രവർത്തിക്കുന്ന തലശ്ശേരി മെത്രാനെ വെള്ളപൂശാനുള്ള വിഫല ശ്രമമാണ് വാസ്തവ വരുദ്ധ പ്രസ്താവനയിലൂടെ
 സഭ പി ആർ ഒ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. സഭാനുകൂലികളുടെ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാത്തതിനാൽ മേജർ ആർച്ച് ബിഷപ്പ്പോലും ചർച്ചകൾക്ക് തയ്യാറാകുന്നില്ല.

ഏകീകൃത കുർബാന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിഭൂതി ദിനമായ ഇന്ന് (തിങ്കൾ) വൈകീട്ട് 6 ന്  എറണാകുളം അരമനക്കു മുമ്പിൽ വിശ്വാസികൾ  ചാക്ക്  ഉടുത്ത് ചാരം പൂശി പ്രതിഷേധിക്കുന്നതാണെന്നും ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തിയും കോഡിനേറ്റർമാരായ അഡ്വ. ജോയി ജോർജ്, ജോസഫ് പി. എബ്രഹാം എന്നിവർ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img