04:53am 22 April 2025
NEWS
സമരം കടുപ്പിച്ച് ആശ വർക്കർമാർ; ഈ മാസം 20 മുതൽ അനിശ്ചിതകാല നിരാഹാര സമരം
17/03/2025  04:16 PM IST
nila
സമരം കടുപ്പിച്ച് ആശ വർക്കർമാർ; ഈ മാസം 20 മുതൽ അനിശ്ചിതകാല നിരാഹാര സമരം

ആശ വർക്കർമാരുടെ സമരം കൂടുതൽ ശക്തമാകുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന രാപ്പകൽ സമരത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആശ വർക്കേഴ്സ് വ്യക്തമാക്കി. ഈ മാസം 20 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നാണ് സംഘടനയുടെ പ്രഖ്യാപനം. മൂന്ന് പ്രധാന നേതാക്കളാകും നിരാഹാര സമരം അനുഷ്ഠിക്കുക. 

അതേസമയം, ആശാ വർക്കർമാർക്ക് ഓണറേറിയം നൽകുന്നതിന് സർക്കാർ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ഉൾപ്പെടെ ഓണറേറിയത്തിൽ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്ന് ആശാ വർക്കർമാരുടെ ആവശ്യമാണ് അംഗീകരിച്ചത്. ഓണറേറിയം വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വർക്കർമാർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img