
ചെങ്ങന്നൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പിഐപി കനാൽ വഴി ജലം തുറന്നു വിടാത്തതിൽ പ്രതിഷേധിച്ച് പുലിയൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പിഐപി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുൻപിൽ ധർണ നടത്തി.
ചെങ്ങന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്‍റ് അഡ്വ.ഡി. വിജയകുമാർ
ഉദ് ഘാടനം ചെയ്തു.
സർക്കാരിൻ്റെ അനാസ്ഥ മൂലം യഥാസമയം കനാൽ പുന:രുദ്ധാരണം ചെയ്യാത്തതുകൊണ്ടാണ് കടുത്ത വേനൽ അനുഭവപ്പെടുന്ന ഈ സമയത്ത് കനാൽ ജലം വിടാതിരിക്കാനുള്ള സാഹചര്യം ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
മണ്ഡലം ചെയർമാൻ സജീവ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. വി ജോൺ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ. ഡി. നാഗേഷ് കുമാർ, കർഷക കോൺഗ്രസ് സംസ്ഥാന ട്രഷറർ ജോജി ചെറിയാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ് രതി സുഭാഷ്, വൈസ് പ്രസിഡന്‍റ് മിഥുന്‍ മധു മയൂരം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എല്‍. മുരളീധരൻ നായർ, എം. റയ്ച്ചല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. പി മോഹനൻ പിള്ള, സൂസമ്മ തോമസ്, യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ സ്റ്റാന്‍ലി ജോര്‍ജ്, ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി. എസ് ചന്ദ്രദാസ്, ബാബു കല്ലൂത്ര, പി.ജി എബ്രഹാം, നിബു ചിറമേല്‍, സന്തോഷ് റ്റി കോശി തുടങ്ങിയവർ പ്രസംഗിച്ചു.










