NEWS
ഇന്ധന -പാചക വാതക വില വർദ്ധനവിനെതിരെ സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ
08/06/2026 08:05 PM IST
nila

ചെങ്ങന്നൂർ : ഇന്ധന -പാചക വാതക വില വർദ്ധനവിനെതിരെ സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡൻ്റ് സുനിത കുര്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻ്റ് ഡോ. ദിപു ദിവാകരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം കെ മനോജ്, ജില്ല സെക്രട്ടറി കെ കെ ചന്ദ്രൻ , പി ഡി സുനീഷ് കുമാർ, പ്രസന്ന സജി, രഞ്ജിത്ത് ഖാദി, എം ജി സുരേഷ്, കെ കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










