01:10pm 17 August 2026
NEWS
മാർ പാംപ്ലാനിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഭ ആസ്ഥാനത്ത് പ്രതിഷേധ സമരം ഇന്ന് (തിങ്കൾ, 17 th)
17/08/2026  11:37 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മാർ പാംപ്ലാനിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഭ ആസ്ഥാനത്ത് പ്രതിഷേധ സമരം ഇന്ന് (തിങ്കൾ, 17 th)

 

 കൊച്ചി: ഏകീകൃത കുർബാന എത്രയും വേഗം പൂർണമായും നടപ്പിലാക്കുക, മാർ ജോസഫ്  പാംപ്ലാനിയെ എറണാകുളത്തെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്ത് നിന്നും  പുറത്താക്കി 
അതിരൂപതയിൽ
അഡ്മിനിസ്ട്രേറ്റർ ഭരണം  നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന്  ഉച്ചകഴിഞ്ഞ് 3 മുതൽ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വിശ്വാസികൾ പ്രതിഷേധ സമരം നടത്തും.

 അധികാരമേറ്റ് ഒന്നര വർഷം പൂർത്തിയാക്കിയിട്ടും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഒന്നും ചെയ്തില്ലായെന്ന്  മാത്രമല്ല ഇവിടെ ഒരിക്കലും സഭയുടെ തീരുമാനം നടപ്പിലാകരുതെന്ന  ഗൂഢ ലക്ഷ്യത്തോടെ സഭാവിരുദ്ധരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് മാർ പാംപ്ലാനി പ്രവർത്തിക്കുന്നത്. സഭാ തീരുമാനം നടപ്പിലാക്കാൻ മെത്രാപ്പോലീത്തൻ വികാരി ഇതുവരെ ഇവിടെ എന്തെല്ലാമാണ് ചെയ്തതെന്ന് സിനഡ് വിശ്വാസികളോട് വിശദീകരിക്കണം.  അതിരൂപത ഭരണ നേതൃത്വം വിമതർക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നത്  എന്നതിന് നിരവധി തെളിവുകൾ നൽകാൻ വിശ്വാസികൾ തയ്യാറാണ്. ഇന്ന് മുതൽ ആരംഭിക്കുന്ന  സിനഡിലെങ്കിലും  കുർബാനയുടെയും പാംപ്ലാനിയുടേയും വിഷയങ്ങളിൽ വിശ്വാസികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന സമര പരമ്പരയുടെ തുടക്കമായിരിക്കും ഇന്നത്തെ പ്രതിഷേധ സമരമെന്ന് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തിയും ജനറൽ കൺവീനർ അഡ്വ. ജോയി ജോർജും അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img