06:39am 13 November 2026
NEWS
ചമ്പക്കുളം മൂലം വള്ളംകളിക്ക് "ഒരു കാരണവശാലും അവധി കൊടുക്കില്ല"; കുട്ടനാട്ടിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ കോലം കത്തിച്ചു
26/06/2026  07:21 PM IST
nila
ചമ്പക്കുളം മൂലം വള്ളംകളിക്ക്

മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ കുട്ടനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ചമ്പക്കുളത്ത് വി.ഡി. സതീശന്റെ കോലം കത്തിച്ചു. മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന തിങ്കളാഴ്ച കുട്ടനാടിന് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക മറുപടി. എന്നാൽ തുടർന്ന് സീറ്റിലിരുന്ന് "ഒരു കാരണവശാലും അവധി കൊടുക്കില്ല" എന്ന് മൈക്ക് ഓഫാണെന്ന് കരുതി നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്.

മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ വീഡിയോ ദൃശ്യങ്ങളോടെ പുറത്തുവന്നതോടെ സംഭവം സാമൂഹികമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായി. ഇതിന് പിന്നാലെയാണ് കുട്ടനാട്ടിൽ പ്രതിഷേധം ശക്തമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.