04:49am 10 October 2026
NEWS
സിനഡിൻ്റെ നിസംഗതക്കെതിരെ പ്രതിഷേധിച്ചു
09/10/2026  06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിനഡിൻ്റെ നിസംഗതക്കെതിരെ പ്രതിഷേധിച്ചു

കൊച്ചി: ഏകീകൃത കുർബാന നടപ്പിലാക്കുന്നതിലെ സിനഡിന്റെ നിസംഗതക്കെതിരെയും സഭാ നിയമങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ്  പാംപ്ലാനി അതിരൂപതയിൽ  തുടരുന്നതിനെതിരെയും വൺ ചർച്ച് കുർബാന മൂവ്മെൻറ് എറണാകുളം അരമനയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സഭ തീരുമാനങ്ങൾക്ക് വിരുദ്ധമായി സഭയുടെ അംഗീകരമില്ലാത്ത ജനാഭിമുഖ കുർബാനയ്ക്ക് ബസിലിക്കയിൽ ഒത്താശ ചെയ്തുകൊടുത്ത മാർ ജോസഫ് പാംപ്ലാനിയെയും കുരിയയേയും പുറത്താക്കുന്നത് വരെയും അതിരൂപതയിൽ പൂർണമായും ഏകീകത കുർബാന നടപ്പിലാക്കുന്നതുവരെയും പ്രതിഷേധ ങ്ങൾ തുടരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img