NEWS
നഗരസഭയുടെ അശാസ്ത്രീയമായ വെൻഡിംഗ് സോണിനെതിരെ പ്രതിഷേധ സമരം
03/05/2025 06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി : കൊച്ചി നഗരസഭാ ഏകപക്ഷീയമായും അശാസ്ത്രീയമായും സ്ട്രീറ്റ് വെൻഡിംഗ് സോണുകൾ നിശ്ചയിക്കുന്നതിനെതിരെ വ്യാപാരികളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ഒരു പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിക്കുന്നു. മേയ് 5 തിങ്കളാഴ്‌ച രാവിലെ 10 മുതൽ 11 മണിവരെ പെന്റാമേനക കോംപ്ലക്‌സിന്റെ മുന്നിലാണ് പ്രതിഷേധ സമരം നടത്തുന്നത്. രാവിലെ 11 മണി വരെ സ്ഥാപനങ്ങള്‍ അടച്ച് വ്യാപാരികളും, റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളും, പൊതുജനങ്ങളും പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കുമെന്ന് കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











