06:09am 12 November 2026
NEWS
കേന്ദ്ര സര്‍ക്കാരിന്റെ ഗാന്ധി നിന്ദയ്‌ക്കെതിരെ പ്രതിഷേധം ഇന്ന്
16/12/2025  07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേന്ദ്ര സര്‍ക്കാരിന്റെ ഗാന്ധി നിന്ദയ്‌ക്കെതിരെ പ്രതിഷേധം ഇന്ന്

കൊച്ചി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനും, മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന കേന്ദര സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം. എഐസിസി ആഹ്വാനപ്രകാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം രാജേന്ദ്രമൈതാനിക്ക് സമീപം ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. 

ഗാന്ധി ചിത്രങ്ങള്‍ ഉയര്‍ത്തി നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ ജില്ലയിലെ എംഎല്‍എമാര്‍, ജന പ്രതിനിധകള്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കൊപ്പം തൊഴിലുറപ്പ് തൊളിലാളികളും പങ്കെടുക്കും. കോണ്‍ഗ്രസ് കൊണ്ടുവന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനായി ബിജെപി നടത്തുന്ന ശ്രമത്തെ തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്അറിയിച്ചു. എല്ലായിപ്പോഴും മഹാത്മാവിനെ ഇകഴ്ത്താനും നിന്ദിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിതമായ നീക്കമാണ് ഈ പേരുമാറ്റത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img